താലിബാനുമായി ഒപ്പുവെച്ച സമാധാന സന്ധി കണ്ണടച്ച് വിശ്വസിക്കരുതെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പു നൽകി ഐക്യരാഷ്ട്രസഭ.അഫ്ഗാനിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന താലിബാൻ ഭീകരർ സംഘടനയിൽ 6,500 പാകിസ്ഥാനി പൗരന്മാരുമുണ്ടെന്ന് ഐക്യരാഷ്ട്രസഭ വെളിപ്പെടുത്തി.യുഎൻ സുരക്ഷാ സമിതിയാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തു വിട്ടത്.
ലഷ്കർ-ഇ- ത്വയ്യിബ ജയ്ഷെ മുഹമ്മദ്, എന്നീ ഭീകര സംഘടനകളിലാണ് പാകിസ്ഥാനി പൗരന്മാർ കൂടുതലായി പ്രവർത്തിക്കുന്നത്.അഫ്ഗാനിസ്ഥാനിൽ ഉള്ള ഇവരുടെ സ്ഥിരം സാന്നിധ്യവും ഭീകര പ്രവർത്തനങ്ങളും രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഏറ്റവും വലിയ ഭീഷണിയാണെന്നും യു.എൻ ചൂണ്ടിക്കാട്ടി.അമേരിക്കയും താലിബാനും തമ്മിലുള്ള വെടിനിർത്തൽ സന്ധി, ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇരുകക്ഷികളും ഐക്യകണ്ഠേന ഒപ്പിട്ടത്.











