ഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ അഴിമതി കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിനെതിരെയും മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരേയും കുറ്റപത്രം ഫയല്‍ ചെയ്തതു. ലാക് ഡൗണിന് ശേഷം കോടതികളുടെ പ്രവര്‍ത്തനം പഴയപടി ആയാല്‍ തുടര്‍ന്ന് നടിപടികള്‍ സ്വീകരിച്ചു തുടങ്ങും.എന്‍ഫോഴ്‌സ്‌മെന്റ് വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
2017 ല്‍ ഒന്നാം യു.പി.എയുടെ കാലത്ത് ഐ.എന്‍.എക്‌സ്. മീഡിയയ്ക്ക് വിദേശത്തുനിന്ന് 305 കോടിരൂപയുടെ നിക്ഷേപത്തിനായി വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡ് ചട്ടം ലംഘിച്ച് അനുമതി നല്‍കിയെന്ന പരാതിയിലാണ് കുറ്റപത്രം . വിദേശ നിക്ഷേപം സ്വീകരിക്കാന്‍ അന്ന് ധനമന്ത്രിയായിരുന്ന ചിദംബരം വഴിവിട്ട സഹായം നല്‍കിയെന്നാണ് കണ്ടെത്തല്‍ 2018 ല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ ഓഗസ്റ്റ് 21 ന് പി. ചിദംബരത്തെ സി.ബി.ഐ അറസ്റ്റു ചെയ്തു. അറസ്റ്റിന് ശേഷം ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് കുറ്റപത്രം ഫയല്‍ ചെയ്തിരിക്കുന്നത്.










