എല്‍.ജി പോളിമേഴ്‌സിന്റെ 50 കോടി രൂപയുടെ നിക്ഷേപം പ്രകൃതിയുടെ പുന:സ്ഥാപനത്തിനും വാതകചോര്‍ച്ചയുടെ ഇരകള്‍ക്ക് നഷ്ടപരിഹാരമായും ഉപയോഗിക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ നിര്‍ദേശിച്ചു.
ഇക്കഴിഞ്ഞ മെയ് 7നാണ് വിശാഖപട്ടണത്ത് സമീപമുണ്ടായ സ്റ്റിറീന്‍ ഗ്യാസ് ചോര്‍ച്ചയില്‍ 12 പേര്‍ മരിച്ചത്.ഇതേതുടര്‍ന്ന് അടുത്ത ദിവസം വിശാഖപട്ടണം ജില്ലാ മജിസ്‌ട്രേറ്റിനു സമക്ഷം 50 കോടി രൂപ ഉടനടി കെട്ടിവയ്ക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു.ഈ തുകയാണ് ഇപ്പോള്‍ ചിലവഴിക്കാന്‍ ഉത്തരവായിരിക്കുന്നത്.
കൊറിയന്‍ കമ്പനിയായ എല്‍ജി, ആവശ്യമായ ലൈസന്‍സുകള്‍ ഇല്ലാതെയാണ് പ്ലാന്റ് ഓപ്പറേറ്റ് ചെയ്തത് എന്ന് പിന്നീട് നടന്ന അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.
Discussion about this post