ആവശ്യത്തിന് സൗകര്യമില്ലാതെ ഓണ്‌ലൈന്‍ പഠനം നടത്താനുള്ള പോണ്ടിച്ചേരി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ എസ്എഫ്‌ഐ പ്രക്ഷോഭത്തിലേക്ക്. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് സൗകര്യം പോലും ഇല്ലാതിരിക്കെ ഇത്തരമൊരു നീക്കം നടത്താന്‍ അനുവദിക്കില്ലെന്നാണ് എസ്എഫ്‌ഐ പോണ്ടിച്ചേരി ഘടകങ്ങളുടെ നിലപാട്. പോണ്ടിച്ചേരി സര്‍വ്വകലാശാലയില്‍ ഓണ്‍ലൈന്‍ പഠനം ആരംഭിക്കാനുള്ള നീക്കത്തിനെതിരെ എസ്എഫ്‌ഐ പോണ്ടിച്ചേരി സര്‍വ്വകലാശാലാ യൂണിറ്റ് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ പേരിലുള്ള വിവേചനം അനുവദിക്കില്ലെന്നാണ് എസ്എഫ്‌ഐ നേതാക്കള്‍ പറയുന്നത്.

നേരത്തെ ഡിജിറ്റല്‍ പഠനത്തിനെതിരെ സിപിഎം പിബിയും നിലപാട് എടുത്തിരുന്നു. അതേസമയം കേരളത്തില്‍ ഓണ്‍ലൈന്‍ പഠനവുമായി മുന്നോട്ട് പോവാന്‍ തന്നെയാണ് സിപിഎം നേതൃത്വം നല്‍കുന്ന ഇടത് സര്‍ക്കാരിന്റെ തീരുമാനം. അതിനെ പിന്തുണക്കുന്ന നിലപാടാണ് കേരളത്തില്‍ എസ്എഫ്‌ഐയും, ഡിവൈഎഫ്‌ഐയും സ്വീകരിക്കുന്നത്.
ഓണ്ലൈന് പഠനം നിഷേധിക്കപ്പെട്ട മനോവിഷമത്തില്‍ ദേവിക എന്ന വിദ്യാര്‍ത്ഥിനി കേരളത്തില്‍ ആത്മഹത്യ ചെയ്തിരുന്നു. രണ്ട് ലക്ഷത്തോളം പേര്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നു. എങ്കിലും പഠനവുമായി മുന്നോട്ട് പോവാന്‍ തന്നെയാണ് തീരുമാനം. ഇതിനെതിരെ വലിയ പ്രതിഷേധമാണ് കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ ഉയര്‍ത്തുന്നത്.
കേരളത്തിന് പുറത്ത് ഓണ്‍ലൈന്‍ പഠനത്തെ എതിര്‍ക്കുന്ന സിപിഎം പോഷക സംഘടനകളുടെ നിലപാട് അപഹാസ്യമാണെന്നാണ് വിമര്‍ശനം. സിപിഎമ്മിന്റെ ഇരട്ടതാപ്പിന്‍രെ അവസ,ാന ഉദാഹരണാണെന്ന് ഇതെന്നാണ് വിമര്‍ശനം.












Discussion about this post