ഡല്‍ഹി: തബ്ലീഗ് ജമാ അത്ത് സമ്മേളനത്തില്‍ പങ്കെടുത്ത രണ്ടായിരത്തി ഇരുന്നൂറിലധികം വിദേശികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വിസ ചട്ടങ്ങള്‍ ലംഘിച്ചതുള്‍പ്പെടുയുള്ള കേസുകളില്‍പ്പെട്ടവരാണ് പട്ടികയിലുള്ളത്. ഇവര്‍ക്ക് പത്ത് വര്‍ഷത്തേക്ക് ഇന്ത്യയിലേക്ക് വരുന്നതിനും വിലക്കുണ്ട്.മാര്‍ച്ച് 13 ന് ദില്ലി നിസാമുദ്ദീനില്‍ നടന്ന സമ്മേളനവുമായി ബന്ധപ്പെട്ട് രാജ്യത്ത് നാലായിരത്തി ഇരുന്നൂറിലേറെ ആളുകള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്.
രാജ്യത്ത് ആദ്യഘട്ടത്തില്‍ തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുത്ത നിരവധിപ്പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവിടെ പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്ത് വിവിധ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദേശ പൗരന്മാരടക്കം പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തബ്‌ലീഗ് ജമാഅത്തിനെതിരെ വലിയ തോതില്‍ വിമര്‍ശനം ഉയര്‍ന്നത്. ഡല്‍ഹി ക്രൈം ബ്രാഞ്ച് പന്ത്രണ്ട് കുറ്റപത്രങ്ങളും തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിരുന്നു.












Discussion about this post