ഡല്‍ഹി:പഞ്ചാബ് കോണ്‍ഗ്രസിലെ രണ്ടാമനായ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു കോണ്‍ഗ്രസ് വിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗുമായുള്ള അസ്വാരസ്യം പൊട്ടിത്തെറിയിലെത്തിയ പശ്ചാത്തലത്തിലാണ് സിദ്ദു പാര്‍ട്ടി വിടുന്നത്. കുറച്ചിടയായി പാര്ട്ടി പരിപാടികളില്‍ നിന്ന് സിദ്ദു വിട്ടു നില്‍ക്കുകയാണ്.
ബിജെപി നേതാവായിരുന്ന സിദ്ദു ബിജെപി ബന്ധം ഉപേക്ഷിച്ചാണ് കോണ്‍ഗ്രസില്‍ എത്തിയത്. കോണ്‍ഗ്രസില്‍ ചേരുന്നതിന് മുന്‍പായി ആം ആദ്മി പാര്‍ട്ടിയുമായി ചര്‍ച്ച നടത്തിയിരുന്നു..എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആക്കണം എന്ന ആവശ്യം എഎപി അംഗീകരിക്കാന്‍
തയ്യാറായില്ല.അതോടെ സിദ്ദു കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.
സിദ്ദു ഏത് പാര്‍ട്ടിയില്‍ ചേരുമെന്ന് വ്യക്തമല്ല. ഡല്‍ഹി മുഖ്യമന്ത്രിയും എഎപി കണ്‍വീനറുമായ അരവിന്ദ് കെജരിവാള്‍ സിദ്ദുവിനെ എഎപിയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്.സിദ്ദു തങ്ങള്‍ക്കൊപ്പം ചേരുന്നത് പഞ്ചാബില്‍ കാര്യമായി ഗുണം ചെയ്യുമെന്ന കണക്ക്കൂട്ടലിലാണ് എഎപി നേതൃത്വം. ഏറെ വൈകാതെ തന്നെ ഇക്കാര്യത്തില്‍ സിദ്ദു തന്റെ തീരുമാനം പ്രഖ്യപിക്കുമെന്നാണ് വിവരം.
ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നതിന് പിന്നാലെ പഞ്ചാബിലും പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നത് കോണ്‍ഗ്രസ് ഹൈക്കമാന്റിന് പ്രതിസന്ധിയായി. എന്നാല്‍ പഞ്ചാബില്‍ അമരീന്ദര്‍ സിംഗിന്റെ അപ്രമാദിത്വം ചോദ്യം ചെയ്യാനോ ഇടപെടാനോ കോണ്‍ഗ്രസ് നേതൃത്വത്തിന് ആവുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.











Discussion about this post