ഇന്ത്യാ-ചൈന അതിര്‍ത്തി തര്‍ക്കം നടക്കുന്ന ലാഡാക്കില്‍ ശക്തമായ സേനാ വിന്യാസം നടത്തി ഇന്ത്യ. ചൈനിസ് അതിക്രമത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന വ്യക്തമായ സൂചനയാണ് ഇന്ത്യ ഇതുവഴി നല്‍കിയത്. ശനിയാഴ്ച ഇരു രാജ്യങ്ങളുടേയും ലഫ്റ്റനെന്റ് ജനറല്‍ മാര്‍ അതിര്‍ത്തിയിലെ സംഘര്‍ഷം സംബന്ധിച്ച ചര്‍ച്ച നടത്തുന്നുണ്ട്. ചര്‍ച്ചയില്‍ ചൈനിസ് സേന പിന്മാറണം എന്നതുള്‍പ്പടെയുള്ള ഉപാധികള്‍ ഇന്ത്യ മുന്നോട്ട് വെക്കും.
ചൈനിസ് യുദ്ധ വിമാനങ്ങള്‍ അക്‌സായ് ചിന്‍ പ്രദേശത്ത് വട്ടമിട്ടു പറക്കുന്നതായി ഇന്ത്യയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യ സേനാ വിന്യാസം ശക്തമാക്കി.
ഉത്തരാഖണ്ഡ്, സിക്കിം മേഖകളിലും മറ്റ് നിയന്ത്രണ രേഖകളിലും ഇന്ത്യ കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ടി-72,ടി-90 ടാങ്ക്,ബോഫോഴ്‌സ് തുടങ്ങിയ പീരങ്കികള്‍ ലഡാക് അതിര്‍ത്തിയില്‍ വിന്യസിക്കാന്‍ ഇന്ത്യ അനുമതി നല്‍കിയിരുന്നു.
ശക്തമായ തിരിച്ചടി നല്‍കാന്‍ കെല്‍പുണ്ടെന്ന് ചൈനയെ ബോധ്യപ്പെടുത്തുകയാണ് ഇന്ത്യന്‍ ലക്ഷ്യമെന്നാണ് വിലയിരുത്തല്‍. നാളെ നടക്കുന്ന ചര്‍ച്ചയില്‍ സമര്‍ദ്ദമുണ്ടാക്കാനും ഇതുവഴി ഇന്ത്യയ്ക്ക് കഴിയും.
അമേരിക്കയ്ക്ക് പിന്നാലെ ഓസ്‌ട്രേലിയയുമായി സൈനിക താവളങ്ങള്‍ പങ്കിടുന്നതുള്‍പ്പടെയുള്ള കരാറുകളില്‍ ഇന്നലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒപ്പിട്ടിരുന്നു. ചൈനയ്‌ക്കെതിരെ ശക്തമായ നീക്കത്തിന് ഇന്ത്യ ഒരുങ്ങുന്നുവെന്ന സൂചനയാണ് ഇത്. യുഎസ്- ചൈന തര്‍ക്കം നിലനില്‍ക്കെ ഇന്ത്യന്‍ നിലപാടുകള്‍ എതിരാവുന്നത് ചൈനയ്ക്ക് വലിയ തിരിച്ചടിയാവും. ഇതും തന്ത്രപരമായി ഉപയോഗിക്കാനാവും ഇന്ത്യന്‍ നീക്കം.
നേരത്തെ ഇന്ത്യാ-ചൈന അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മേജര്‍ തല ചര്‍ച്ചകളാണ് പതിവ്. എന്നാല്‍ ഇത്തവണ ലഫ്റ്റനെന്റ് ജനറല്‍ തല ചര്‍ച്ച വെച്ചതും നിര്‍ണായകമാണ്.
Discussion about this post