ജമ്മു കശ്മീരിലെ രാജൗരി ജില്ലയിലെ സുന്ദര്‍ബാനി സെക്ടറിലെ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ . പാക് വെടിവെയ്പില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു. ഹവീല്‍ദാര്‍ മതി അഴകന്‍ ആണ് വീരമൃത്യു വരിച്ച സൈനികന്‍ .
തമിഴ്‌നാട്ടിലെ സേലം സ്വദേശിയാണ് മതിഅഴകന്‍ . പ്രതിരോധ വക്താവ് ലഫ്റ്റനന്റ് കേണല്‍ ദേവേന്ദര്‍ ആനന്ദ് ആണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. പാക് ആക്രമണത്തിനെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയും ചെയ്തു. പാക് ഷെല്ലാക്രമത്തില്‍ ഹവീല്‍ദാര്‍ മതി അഴകന് ഗുരുതരമായി പരിക്കേറ്റു. സൈനികനെ ആര്‍മി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെ വെച്ച് അദ്ദേഹം മരണത്തിന് കീഴടങ്ങി, ”ലഫ്റ്റനന്റ് കേണല്‍ ആനന്ദ് പറഞ്ഞു.ധൈര്യശാലിയായ മാതൃകാ പട്ടാളക്കാരനായിരുന്നു മതിഅഴകന്‍ എന്ന് ആനന്ദ് പറഞ്ഞു.അദ്ദേഹത്തിന്റെ പരമമായ ത്യാഗത്തിനും രാജ്യസ്‌നേഹത്തിനും നമ്മള്‍ കടപ്പെട്ടിരിക്കും, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൃതദേഹം അഖ്‌നൂരില്‍ നിന്ന് ജമ്മുവിലേക്കും പിന്നീട് ഡല്‍ഹിയിലേക്കും കൊണ്ടുപോകും. ദേശീയ തലസ്ഥാനത്ത് നിന്ന് കോയമ്പത്തൂരിലേക്ക് കൊണ്ടുപോകുമെന്നും അധികൃതര്‍ അറിയിച്ചു.പൂഞ്ച് ജില്ലയുടെ ഗ്രൗണ്ട് സെക്ടറിലും പാകിസ്ഥാന്‍ ലംഘിച്ചു. ഇന്ത്യന്‍ സൈനികന്റെ ജീവന് സൈന്യം ഉചിതമായ മറുപടി നല്‍കുമെന്നും പ്രതിരോധവക്താവ് അറിയിച്ചു.
Discussion about this post