ഇന്ത്യയിലെ അനവധി സംസ്ഥാനങ്ങളിൽ ഗവർണർ ആയിരുന്ന വേദ് മർവ അന്തരിച്ചു. ഗോവയിൽ വച്ചായിരുന്നു അന്ത്യം.87 വയസ്സുണ്ടായിരുന്ന മർവ, ശ്വാസകോശ സംബന്ധിയായ അസുഖങ്ങൾക്ക് വർഷങ്ങളായി ചികിത്സയിലായിരുന്നു.രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ 10 ദിവസമായി ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
വേദ് മർവ ഡൽഹി പൊലീസ് മേധാവിയായും സേവനമമനുഷ്ഠിച്ചിട്ടുണ്ട്.ലോക്ഡൗൺ മൂലം ഗോവയിലെ വീട്ടിൽ താമസിച്ചിരുന്ന മർവയുടെ സംസ്കാരം, ഗോവയിൽ തന്നെ ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് ഗോവ പോലീസ് അറിയിച്ചു.മണിപ്പൂർ, മിസോറാം, ജാർഖണ്ഡ് സംസ്ഥാനങ്ങളുടെ ഗവർണറായിരുന്നു ഇദ്ദേഹം.
Discussion about this post