കോവിഡ് രോഗവ്യാപനത്തിൽ ഇന്ത്യ അഞ്ചാം സ്ഥാനത്ത്. ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് 2,36,657 രോഗികളാണ് ഇന്ത്യയിലുള്ളത്. രോഗം ബാധിച്ച് ഇതുവരെ രാജ്യത്ത് 6,642 പേർ മരിച്ചിട്ടുണ്ട്. അമേരിക്ക, ബ്രസീൽ, റഷ്യ, സ്പെയിൻ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളാണ് രോഗബാധയിൽ ഇന്ത്യക്ക് മുന്നിൽ ഉള്ളത്.
19,88,544 രോഗികളുള്ള അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. ഇവിടെ മരിച്ചവരുടെ എണ്ണം 1,12,096 ആണ്. രോഗബാധയിൽ രണ്ടാമത് നിൽക്കുന്നത് 6,76,494 രോഗികളുള്ള ബ്രസീലാണ്. അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർ മരണമടഞ്ഞത് 40,465 പേർ മരിച്ച ഇംഗ്ലണ്ടിലാണ്.
Discussion about this post