ഉംപുൻ ചുഴലിക്കാറ്റിനെക്കുറിച്ച് കൃത്യസമയത്ത് തന്നെ മുന്നറിയിപ്പ് നൽകിയതിന് ഇന്ത്യൻ മീറ്റിയോറോളജി സംഘടനയെ പ്രശംസിച്ച് ലോക മീറ്റിയോറോളജി സംഘടനയായ ഡബ്ലിയു.എം.ഒ. കൃത്യമായ മുന്നറിയിപ്പ് വേണ്ട സമയത്ത് നൽകിയതിനാലാണ് ഫലപ്രദമായ പ്രതിരോധ പ്രവർത്തനങ്ങൾ സാധ്യമായതെന്ന് ഡബ്ലിയു.എം.ഒ വെളിപ്പെടുത്തി.
ഇന്ത്യൻ മീറ്റിയോറോളജി സംഘടനയായ ഐ.എം.ഡിയുടെ ഡയറക്ടർ ജനറലായ മൃത്യുഞ്ജയ് മോഹപത്രയ്ക്ക്, ഡബ്ലിയു.എം.ഒ സെക്രട്ടറി ജനറൽ ഇ.മാനേൻകോവ എഴുതിയ കത്തിലാണ് ഇങ്ങനെ പരാമർശിക്കപ്പെട്ടിരിക്കുന്നത്.ബംഗ്ലാദേശിൽ ഉംപുന്റെ പ്രഭാവത്തെ കുറിച്ച് ഇന്ത്യയാണ് കൃത്യമായ വിവരങ്ങൾ നൽകിയത്.ഉത്തര ഇന്ത്യൻ സമുദ്രത്തിലും അറബിക്കടലും ബംഗാൾ ഉൾക്കടലും ഉണ്ടാവുന്ന ചുഴലിക്കാറ്റുകളെ കുറിച്ച് ഇന്ത്യ ബന്ധപ്പെട്ട രാജ്യങ്ങൾക്കെല്ലാം മുന്നറിയിപ്പു നൽകാറുണ്ട്.
Discussion about this post