കോട്ടയം : മകൾ കോപ്പിയടിക്കില്ലെന്നും ചേർപ്പുങ്കലുള്ള ഹോളിക്രോസ്സ് കോളേജ് അധികൃതർ കുട്ടി കോപ്പിയടിക്കുകയാണെന്ന് ആരോപിച്ചതിൽ മനംനൊന്താണ് മകൾ ആത്മഹത്യ ചെയ്തതെന്നും അഞ്ജുവിന്റെ അച്ഛൻ ഷാജി.ഹാൾടിക്കറ്റിൽ ഉത്തരമെഴുതി കോപ്പിയടിക്കാൻ ശ്രമിച്ചുവെന്നാണ് കോളേജ് അധികൃതർ പറയുന്നത്. എന്നാൽ,തന്റെ മകൾ ഒരിക്കലും കോപ്പി അടിക്കില്ലെന്നും അഞ്ജുവിന്റെ കോളേജ് പ്രിൻസിപ്പൽ കോപ്പിയടിച്ചുവെന്ന് ആരോപിച്ച് മാനസികമായി തളർത്തിയെന്നും അഞ്ജുവിന്റെ പിതാവ് പറഞ്ഞു.
കോപ്പിയടിച്ചെന്ന് ആരോപിച്ച് പരീക്ഷാ ഹാളിൽ നിന്നും അഞ്ജുവിനെ പുറത്താക്കിയതിനു ശേഷം അഞ്ജുവിനെ കാണാതാവുകയായിരുന്നു.ചേർപ്പുങ്കൽ പാലത്തിൽ ബാഗ് കണ്ടതിനെ തുടർന്ന് അന്ന് രാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.ശേഷം, പിറ്റേ ദിവസം രാവിലെ 12 മണിയോടെ അഞ്ജുവിന്റെ മൃതദേഹം മീനച്ചിലാറ്റിൽ നിന്നും ലഭിക്കുകയായിരുന്നു.
Discussion about this post