ദീപ നിഷാന്തിനെ വിമർശിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ദീപക്കെതിരെ രംഗത്തെത്തിയത്.
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
സുകുമാർ അഴീക്കോട് ഒരിക്കൽ പറഞ്ഞു. അദ്ധ്യാപകനിലെ ‘ദ’ ദയയെ സൂചിപ്പിക്കുന്നതായിരുന്നു. ഇപ്പോൾ അതെടുത്തു മാറ്റി ധനത്തെ സൂചിപ്പിക്കുന്ന ‘ധ’ മാത്രമാക്കി ചുരുക്കിയിരിക്കുന്നു.
ധനം നൽകി അധ്യാപികയായ മലയാളം പകർത്തിയെഴുത്തുകാരിക്ക് അദ്ധ്യാപനത്തോടും അദ്ധ്യാപകരോടും പുച്ഛം തോന്നുക സ്വാഭാവികം മാത്രം.
അച്ചടി സൗകര്യത്തിന് വേണ്ടിയാണ് ‘ദ’ ഒഴിവാക്കപ്പെട്ടത്. എന്നാൽ നല്ല മലയാളം അദ്ധ്യാപകൻ എന്നതു തന്നെയാണ്.
ഇനി വിദ്യാധരൻ നായർക്ക് തെറ്റു പറ്റിയതാണെങ്കിൽ പോലും മലയാളം അദ്ധ്യാപിക തിരുത്തേണ്ടിയിരുന്നത് നല്ല മലയാളത്തിൽ തന്നെയായിരുന്നു. അല്ലാതെ ധൂമകേതുവിലെ ധ ഉപയോഗിച്ചായിരുന്നില്ല തിരുത്തേണ്ടിയിരുന്നത് .
https://www.facebook.com/Sandeepvarierbjp/posts/3938002499574820?__xts__%5B0%5D=68.ARAZ8dnhOVGk7MOBLMHEThxnJY810fbmuOXMG4oaNEBsAG2QNAqC8SvyI8XMWfdfmgYkwqEJF1k9DZX7qI12r2rpwqBKmV7TwT-hy5-QDuI4kD3HfW34iA8eitaIIROLfw0kV7T9e0eYyRiw008t4sMenScVxyZdc76NrdZyR4i5jxCn5yiedzDJwysy2GJja7DQNV0ALsvEajwpDmraXDJPDj9d7zjYxQkDe5_df0ddGozPXHMe6rjas6qDCag5NIDPR6o0Zt2HLBQ0e4sCrtkeKUAVTnzMp_t2d0SFStDLRBWnIPauckITU0FoNB9jKmkcNrwQefcinXszTURiu1Jp1w&__tn__=-R
Discussion about this post