ബെംഗളൂരു: കര്‍ണാടകയില്‍ ഒഴിവ് വരുന്ന രാജ്യസഭ സീറ്റുകളിലേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി ജെ പി കേന്ദ്രനേതൃത്വം. സംസ്ഥാനത്ത് ഒഴിവുള്ള നാല് സീറ്റില്‍ രണ്ട് സീറ്റുകളിലേക്കാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ബെല്‍ഗാമില്‍ നിന്നുള്ള ഈരണ്ണ കഡദി, റായ്ച്ചൂരില്‍ നിന്നുള്ള അശോക് ഗസ്തി എന്നിവരെയാണ് കേന്ദ്രനേതൃത്വം സ്ഥാനാര്‍ഥികളാക്കിയത്.
ലിംഗായത്ത് സമുദായക്കാരനായ ഈരണ്ണയും ബിജെപി പിന്നാക്ക വിഭാഗം നേതാവായ അശോക് ഗസ്തിയും ആണ് സ്ഥാനാർത്ഥികൾ.
Discussion about this post