ക്ഷേത്രങ്ങൾ തുറക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ.”ആരുടെ ആവശ്യപ്രകാരമാണ് ദേവസ്വം ബോർഡിന് കീഴിലുള്ള ഹിന്ദുക്ഷേത്രങ്ങൾ തുറക്കാൻ സർക്കാർ തീരുമാനിച്ചത്.? വിശ്വാസികൾ ആരും തന്നെ ആവശ്യപ്പെട്ടിരുന്നില്ല, ക്ഷേത്ര ഭരണസമിതികളും തുറക്കണമെന്ന് ആവശ്യപ്പെട്ടിരുന്നില്ല. ഇതൊന്നുമില്ലാതെ ക്ഷേത്രങ്ങൾ തുറക്കാനുള്ള തീരുമാനം തികച്ചും ദുരുദ്ദേശപരമാണ്” എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം.
കോവിഡ് രോഗബാധിതരുടെ എണ്ണം നാൾക്കുനാൾ കേരളത്തിൽ വർധിച്ചു വരികയാണ്.സാമൂഹിക അകലമുറപ്പാക്കാൻ പോലും താങ്കളുടെ സർക്കാരിന് കഴിയുന്നില്ല.കേരള കോവിഡ് പ്രതിരോധ മോഡലെന്ന് എല്ലാ ദിവസവും വീമ്പിളക്കി, ഒടുവിൽ കാര്യങ്ങൾ കൈവിട്ടു പോകും എന്നായപ്പോൾ ക്ഷേത്രങ്ങൾ തുറന്നു തടിതപ്പാനാണോ നീക്കമെന്നും വി.മുരളീധരൻ ചോദിച്ചു.
Discussion about this post