ആഗോള കോവിഡ് ബാധിതരുടെ എണ്ണം 73 ലക്ഷം കടന്നു.ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് ലോകത്തിൽ 73,18,124 കോവിഡ് രോഗികളുണ്ട്. രോഗബാധയേറ്റ് നിരവധി രാജ്യങ്ങളിലായി ഇതുവരെ 4,13, 648 പേർ മരിച്ചു കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രോഗബാധിതരായവരുടെ എണ്ണം ഒരുലക്ഷത്തിലധികമാണ്.
20 ലക്ഷത്തിലധികം രോഗികളുള്ള അമേരിക്കയിലാണ് ഏറ്റവുമധികം മരണം സംഭവിച്ചിരിക്കുന്നത്.1,14,148 പേരാണ് യു.എസിൽ ഇതുവരെ കോവിഡ്-19 മൂലം മരിച്ചത്. ഏഴര ലക്ഷത്തോളം രോഗികളുള്ള ബ്രസീലാണ് രോഗബാധയിൽ രണ്ടാമത്.എന്നാൽ മരണസംഖ്യയിൽ, 40,883 പേർ മരിച്ച ബ്രിട്ടനാണ് രണ്ടാമത്.
Discussion about this post