തിരുവനന്തപുരം : കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നതിനെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു.പുതിയതായി ഇനി ഇളവുകളൊന്നും നൽകാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. സാമൂഹ്യ വ്യാപനം ഒഴിവാക്കാൻ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നുള്ള അഭിപ്രായമാണ് മന്ത്രിസഭയിൽ നിന്നും ഉയർന്നു വന്നത്.
ഇതര സംസ്ഥാനങ്ങളിൽ നിന്നു വരുന്നവരെ കർശനമായി പരിശോധന നടത്താനും നിശ്ചയിച്ചിട്ടുണ്ട്.കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുള്ള ഇളവുകൾ അല്ലാതെ കൂടുതലായി ഇളവുകളൊന്നും ഇനി പ്രഖ്യാപിക്കേണ്ടന്നാണ് ഇപ്പോഴുള്ള തീരുമാനം.അതേസമയം, മന്ത്രിസഭായോഗത്തിൽ തിരുവനന്തപുരം കാസർഗോഡ് അതിവേഗ റെയിൽപ്പാത അലൈൻമെന്റ് മാറ്റത്തിന് അംഗീകാരം ലഭിച്ചു. കൊയിലാണ്ടി മുതൽ ധർമ്മടം വരെയുള്ള അലൈൻമെന്റാണ് മാറ്റിയിട്ടുള്ളത്.
Discussion about this post