മലപ്പുറം : മഞ്ചേരി മെഡിക്കൽ കോളേജിൽ കോവിഡ് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന വളാഞ്ചേരി സ്വദേശി മരിച്ചു. ന്യൂമോണിയയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അബ്ദുൾ മജീദ് ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങളുണ്ടെന്ന സംശയത്തെ തുടർന്ന് ഇയാളെ കോവിഡ് നിരീക്ഷണത്തിലാക്കിയിരുന്നു.തുടർന്ന്,സ്രവ സാമ്പിളുകൾ പരിശോധനക്ക് അയക്കുകയും ചെയ്തു.പരിശോധനയുടെ ഫലം ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.










