ഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ബിജെപി എംപി ഗൗതം ഗംഭീര്‍ രംഗത്ത്. കൊറോണ വ്യാപനം തടയുന്നതിനെതിരെ നടപടികള്‍ സ്വീകരിക്കുന്നതിനേക്കാള്‍ കെജ്രിവാളിന് മറ്റുള്ളവര്‍ക്ക് മേല്‍ പഴി ചാരുന്നതിനാണ് കൂടുതല്‍ താല്പര്യമെന്ന് ഗംഭീര്‍ വിമര്‍ശിച്ചു.
പരസ്യ കാമ്പെയ്നുകള്‍ പരാജയപ്പെട്ടു. പഴി കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ആശുപത്രികള്‍ക്കും പരിശോധനകള്‍ക്കും ആപ്പുകള്‍ക്കും. അടുത്തതായി സുപ്രീംകോടതിയെ പഴിചാരും. ആവശ്യമുണ്ടെങ്കില്‍ മാത്രം പുറത്തിറങ്ങുക, കാരണം മുഖ്യമന്ത്രി ഉത്തരവാദിത്വം ഏറ്റെടുക്കില്ല, ഗൗതം ഗംഭീര്‍ ട്വീറ്റ് ചെയ്തു.
ലോക്ക്ഡൗണ്‍ പിന്‍വലിക്കാനുള്ള തീരുമാനം ഡല്‍ഹി നിവാസികളെ സംബന്ധിച്ച് മരണ വാറന്റ് പോലെയാണെന്നും ഗംഭീര്‍ ട്വീറ്റ് ചെയ്തിരുന്നു.
Discussion about this post