മഹാരാഷ്ട്രയിൽ കോവിഡ്-19 രോഗബാധ നിയന്ത്രണാതീതമാവുന്നു.ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് സംസ്ഥാനത്തെ രോഗികളുടെ എണ്ണം 1,01,141 ആണ്.ഇതോടെ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കവിയുന്ന ആദ്യ സംസ്ഥാനമായി മഹാരാഷ്ട്ര മാറി.
3,493 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.ഇന്നലെ മരിച്ചത് 127 പേരാണ്. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 3,117 ആയി.മഹാരാഷ്ട്ര സാമൂഹിക നീതി വകുപ്പ് മന്ത്രി ധനഞ്ജയ് മുണ്ടെയും കോവിഡ് രോഗബാധിതനായി ചികിത്സയിലാണ്








