കോഴിക്കോട് : കൂടരഞ്ഞിയിലെ ഉറുമി വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടുകിട്ടി.ഇന്നലെ വൈകിട്ടാണ് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായത്.കൂളിമാട് സ്വദേശിയായ ഹാനി റഹ്മാനാണ് മരിച്ചത്.
വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതോടെ കൂട്ടുകാർ നീന്തിക്കയറിയെങ്കിലും റഹ്മാൻ ഒഴുക്കിൽ പെടുകയായിരുന്നു.ഹാനി റഹ്മാൻ ഒഴുക്കിൽപ്പെട്ട ഉടൻ തന്നെ പരിസരവാസികൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടുകിട്ടിയില്ല.ഒഴുക്കിൽപ്പെട്ട യുവാവ് കിലോമീറ്ററുകളോളം അകലെയെത്തിയിരുന്നു.പത്ത് മണിക്കൂറോളം നീണ്ട തിരച്ചിലിനു ശേഷമാണ് ഏതാണ്ട് പത്ത് കിലോമീറ്റർ അകലെ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
Discussion about this post