കൊറോണ ബാധിതർ ഉറങ്ങുകയാണെങ്കിൽ കൊറോണ വൈറസ് ഒപ്പം ഉറങ്ങുമെന്നും, കൊറോണ ബാധിച്ചു മരിക്കുന്നവരോടൊപ്പം കൊറോണ വൈറസും മരിക്കുമെന്ന പ്രസ്താവനയുമായി പാകിസ്ഥാനിലെ പുരോഹിതൻ രംഗത്ത്.കൊറോണ വൈറസ് വരാതിരിക്കാൻ കൂടുതൽ സമയം ഉറങ്ങണമെന്ന് ഈ പുരോഹിതൻ ജനങ്ങളോട് നിർദേശിക്കുകയും ചെയ്തു.പ്രശസ്ത മാധ്യമ പ്രവർത്തകയായ നൈല ഇനായത്താണ് പാക് പുരോഹിതന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.
നിരവധി പേരാണ് ട്വീറ്റിന് മറുപടിയുമായി എത്തിയത്.ഇതിനു മുമ്പും ഇത്തരം വിഡ്ഢി പരാമർശങ്ങൾ പാകിസ്ഥാന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടുണ്ട്.കൊറോണ വൈറസ് നമ്മുടെ ശരീരത്തിൽ പ്രവേശിക്കുക വൈകീട്ട് 5 മണിക്ക് ശേഷമാണെന്ന പ്രസ്താവന പാകിസ്ഥാനിൽ ഈയിടെ പരന്നിരുന്നു.അതിനു പിന്നാലെയാണ് പാക് പുരോഹിതന്റെ ഈ വാദം.ട്വിറ്ററിൽ പുരോഹിതന്റെ വീഡിയോ ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുകയാണ്.
Discussion about this post