നടുവുവേദന, ഹൈഡ്രോസില്‍, വെരിക്കോസ് വെയിന്‍, മുതലായവ മാറ്റാൻ അനന്തശയനാസനം ചെയ്യാം. അരക്കെട്ടിന്റെ ഭാഗത്ത് നല്ല വലിവും അയവും കിട്ടുന്ന ആസനമാണിത്.
ചെയ്യുന്ന വിധം
വലതുവശം ചരിഞ്ഞു കിടക്കുക.
വലതുകൈ മടക്കി, ഉയര്‍ത്തിയ തലയെ താങ്ങുക (തലയിണയാക്കുക).
ഇടതുകാല് ഉയര്‍ത്തി, ഇടതുകൈ കൊണ്ട്, കാല്ച്ചുണ്ട് പിടിക്കുക. ദൃഷ്ടി മേലെ പെരുവിരലിലേക്ക്. കൈകാല്‍ മുട്ടുകള്‍ മടങ്ങരുത്. വലിഞ്ഞ് നില്‍ക്കണം.
ദീര്‍ഘമായി ശ്വാസോച്ഛ്വാസം ചെയ്തുകൊണ്ട് മനസ്സിനെ ശാന്തമാക്കുക.
Discussion about this post