മുംബൈ: ഇന്ത്യക്ക് ചൈനയുടെയോ പാക്കിസ്ഥാന്റെയോ മണ്ണ് ആവശ്യമില്ലെന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്തിന്റെ വിസ്തൃതി വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും ഗഡ്കരി പറഞ്ഞു. ഗുജറാത്തിലെ ജന്‍ സംവാദ് റാലിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാവോയിസ്റ്റുകളുമായുള്ള പോരാട്ടത്തില്‍ ഏറെക്കുറെ ജയിച്ചു കഴിഞ്ഞു. പാക്കിസ്ഥാന് പിന്തുണയുള്ള തീവ്രവാദത്തില്‍ നിന്നു രാജ്യത്തെ സംരക്ഷിക്കാനായി. ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നത്, അക്രമമല്ല. ഭൂവിസ്തൃതി വര്‍ധിപ്പിച്ചല്ല ഇന്ത്യ കരുത്തു നേടിയത്. സമാധാനം കൈവരിക്കുന്നതിലൂടെയാണ് ഇന്ത്യ കരുത്തു നേടിയതെന്നും ഗഡ്കരി വ്യക്തമാക്കി.
യുദ്ധം ജയിച്ച് ഷെയ്ക് മുജീബ് റഹ്മാനെ ബംഗ്ലാദേശ് പ്രധാനമന്ത്രിയാക്കിയശേഷം ഇന്ത്യന്‍ സൈനികര്‍ ആ രാജ്യത്തു നിന്ന് മടങ്ങി. നമ്മള് അവരുടെ ഒരു തുണ്ട് ഭുമി പോലും കൈക്കലാക്കിയില്ല. പാക്കിസ്ഥാന്റെയോ ചൈനയുടെയോ മണ്ണ് ഇന്ത്യക്ക് ആവശ്യമില്ല. ഇന്ത്യ സമാധാനവും സ്നേഹവും സഹകരണവുമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post