പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ജോലി ചെയ്യുന്ന രണ്ട് നയതന്ത്ര ഉദ്യോഗസ്ഥരെ കാണാനില്ല.ഡ്യൂട്ടിയിൽ ഇരിക്കവേയാണ് ഉദ്യോഗസ്ഥരെ കാണാതായതെന്ന് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഈ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ മുതലാണ് രണ്ട് ഇന്ത്യൻ നയതന്ത്രജ്ഞയെ കാണാതായത്.രണ്ടു ദിവസം മുൻപാണ് ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉയർന്ന ഉദ്യോഗസ്ഥനായ ഗൗരവ് അലുവാലിയയെ ഇസ്ലാമാബാദിലെ ഓഫീസിൽ നിന്നും വസതിയിലേക്ക് മടങ്ങുംവഴി രണ്ട് പാക് ഐ.എസ്.ഐ പ്രവർത്തകർ വഴിയിൽ തടഞ്ഞു നിർത്തി ആക്രമിക്കാൻ ശ്രമിച്ചത്.ഇതിനു തൊട്ടു പിറകെ നയതന്ത്ര ഉദ്യോഗസ്ഥരെ കാണാതായത് ഇന്ത്യയിലും പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്.സംഭവത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയാൻ സാധിച്ചിട്ടില്ല.
Discussion about this post