ന്യൂഡൽഹി : ഇന്ത്യയിലെ സർവ്വ രാഷ്ട്രീയ പാർട്ടികളുടേയും യോഗം വിളിച്ചു കൂട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി.ജൂൺ 19 നാണ് സർവകക്ഷിയോഗം തീരുമാനിച്ചിരിക്കുന്നത്. ലഡാക്കിൽ, യഥാർത്ഥ നിയന്ത്രണരേഖയ്ക്ക് സമീപം സംഘർഷം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് എല്ലാ രാഷ്ട്രീയ പാർട്ടികളെയും അതിർത്തി സംഘർഷത്തെപ്പറ്റി ചർച്ചചെയ്യാൻ പ്രധാനമന്ത്രി ക്ഷണിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്കാണ് പ്രധാനമന്ത്രി സർവകക്ഷിയോഗം വിളിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കന്മാർ യോഗത്തിൽ വീഡിയോ കോൺഫറൻസ് വഴി പങ്കെടുക്കും.











