കേരളത്തില്‍ സാമുദായിക ധ്രുവീകരണത്തിന് പറ്റുന്ന സാഹചര്യമുണ്ടെന്ന് എകെആന്റണി.
സാമുദായിക നേതാക്കളുടെ ആവശ്യങ്ങള്‍ ഉത്തരവാദിത്വപ്പെട്ടവര്‍ കേള്‍ക്കണമെന്ന് എകെ ആന്റണി. തീപ്പൊരി വീണാല്‍ കേരളം കത്തും. സാമുദായിക നേതാക്കള്‍ ശ്രദ്ധിക്കണമെന്നും എകെ ആന്റണി.
അതേസമയം കേരളത്തിലെ പഠന നിലവാരം കുറയുന്നുവെന്ന് എകെ ആന്റണി പറഞ്ഞു.
പഠനിലവാരത്തിന്റെ കാര്യത്തില്‍ കേരളം വളരെ പുറകിലാണ്. വിദ്യാലയങ്ങളുടെ എണ്ണത്തില്‍ മാത്രമാണ് കേരളം മുന്നില്‍. പഠന നിലവാരം ഉയര്‍ത്താന്‍ അധ്യാപകരും സര്‍ക്കാരും ഒരു പോലെ ശ്രമിക്കണമെന്നും ആന്റണി പറഞ്ഞു
Discussion about this post