മോസ്കോ : രണ്ടാം ലോകമഹായുദ്ധത്തിൽ വിജയിച്ചതിന്റെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ച് റഷ്യ നടത്തുന്ന ചടങ്ങിൽ ഇന്ത്യയ്ക്ക് ക്ഷണം.മോസ്കോയിൽ നടക്കുന്ന മിലിറ്ററി പരേഡിൽ ഇന്ത്യൻ സായുധസേനകളും പങ്കെടുക്കും.റഷ്യൻ പ്രതിരോധ മന്ത്രിയുടെ പ്രത്യേക ക്ഷണം അനുസരിച്ചാണ് ഇന്ത്യൻ സായുധസേനകളിൽ നിന്നും തെരഞ്ഞെടുത്ത അംഗങ്ങൾ ചടങ്ങിൽ പങ്കു കൊള്ളുന്നത്.
മെയ് ഒമ്പതാണ് യഥാർത്ഥത്തിൽ വിജയദിനമെങ്കിലും, കോവിഡ് രോഗബാധ പ്രമാണിച്ച് റഷ്യ ആഘോഷം മാറ്റിവയ്ക്കുകയായിരുന്നു.പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകൾ രേഖപ്പെടുത്തി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് സന്ദേശം അയച്ചിരുന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗുവിനെ ആശംസകളറിയിച്ചു.








