ലോക്ഡൗണ്‍ കാലത്ത് വൈദ്യുതി നിരക്കിലുണ്ടായ വലിയ വര്‍ധനയില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് വൈദ്യുതി ബോര്‍ഡ് ഇളവുകള്‍ പ്രഖ്യാപിച്ചു.
40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 500 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉള്ളവര്‍ക്ക് നിലവില്‍ വൈദ്യുതി സൗജന്യമാണ്. ഈ വിഭാഗത്തിന് ഇപ്പോള്‍ ഉപയോഗിച്ച വൈദ്യുതതിയുടെ അളവ് കണക്കാകാതെ തന്നെ സൗജന്യം അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 1000 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉള്ളവര്‍ക്ക് യൂണിറ്റിന് 1.50 പൈസയാണ് നിരക്ക്. ഈ വിഭാഗത്തില്‍ പെട്ട ഉപയോക്താക്കള്‍ക്ക ഇപ്പോള്‍ ഉണ്ടായ ഉപഭോഗം എത്ര യൂണിറ്റായാലും 1.50 നിരക്കില്‍ തന്നെ ബില്‍ കണക്കാക്കും.
പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് അധിക ഉപഭോഗം ഉണ്ടായ ബില്‍ തുകയില്‍ വര്‍ധനവിന്റെ പകുതി സബ്സിഡി നല്‍കും.
പ്രതിമാസം 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നര്‍ക്ക് അധിക ഉപഭോഗം മൂലമുണ്ടായ വര്‍ധനവിന്റെ 30 ശതമാനം സബ്സിഡി അനുവദിക്കും
പ്രതിമാസം 150 യൂണിറ്റ് വരെ പയോഗിക്കുന്നവര്‍ അധിക ഉപഭോഗത്തില്‍ ബില്‍തുകയുടെ 25 ശതമാനം സബ്സിഡി നല്‍കും.
പ്രതിമാസം 150 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് അധിക ഉപഭോഗത്തിനുള്ള ബില്‍ തുകയില്‍ 20 ശതമാനം സബ്സിഡി നല്‍കും
ലോക്ഡൗണ്‍ കാല ബില്‍ തുക അടക്കാന്‍ മൂന്ന് തവണകള്‍ അനുവദിച്ചിരുന്നു. ഇത് അഞ്ച് തവണകളായി ഉയര്‍ത്തി. ഈ നടപടികളുടെ ഫലമായി 200 കോടി രൂപയുടെ അധിക ബാധ്യത ബോര്‍ഡിന് ഉണ്ടാകും. ഇതിന്റെ ഗുണം 90 ലക്ഷം ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ലഭിക്കും.
പരാതി ഉയര്‍ന്നതിനാല്‍ പരിശോധിക്കാനും തിരുത്താനും വൈദ്യുതി ബോര്‍ഡിനോട് നിര്‍ദേശിച്ചിരുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി.
ബോര്‍ഡ് ചില തീരുമാനങ്ങള്‍ എടുത്തു. ഒന്നിച്ചതുക അടക്കുന്നതിന് പ്രയാസമുള്ളവര്‍ക്ക് തവണ അനുവദിച്ചു. ബില്‍ അടച്ചില്ല എന്ന കാരണത്താല്‍ വൈദ്യുതി വിച്ഛേദിക്കില്ല എന്നും തീരുമാനിച്ചു. ഇതിന് പുറമെയാണ് ഇപ്പോള്‍ ഈ അധിക ഇളവുകള്‍ നല്‍കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലോക്ഡൗണ്‍ കാലത്ത് വൈദ്യുതി ഉപഭോഗം വര്‍ധിച്ചത് സ്വാഭാവികമായി ആണെങ്കിലും കുറഞ്ഞ ഉപഭോഗം മാത്രമുള്ളവരും സൗജ്യന്യങ്ങള്ക്ക് അര്‍ഹതയുള്ളവര്‍ക്കും അത് പ്രയാസം സൃഷ്ടിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് കണക്കിലെടുത്താണ് ഈ തീരുമാനം.
Discussion about this post