ന്യൂഡൽഹി : ഇന്ത്യ ചൈന അതിർത്തിയിൽ എന്തുകൊണ്ട് പട്ടാളക്കാരെ നിരായുധരായി അയച്ചുവെന്ന രാഹുൽഗാന്ധിയുടെ ചോദ്യത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി ദേശീയ ഉപാധ്യക്ഷൻ ബൈജയന്ത് പാണ്ഡ.
അതിർത്തി രേഖയുടെ രണ്ടുകിലോമീറ്റർ അപ്പുറവും ഇപ്പുറവുമുള്ള ഭാഗങ്ങളിൽ പട്രോളിംഗ് നടത്തുന്ന സൈനികർ നിരായുധരായയിരിക്കണമെന്നാണ് ഇന്ത്യ-ചൈന ഉടമ്പടി.കാര്യമറിയാതെ വിഡ്ഢി ചോദ്യങ്ങൾ ചോദിക്കുന്ന രാഹുൽഗാന്ധിയോട് ദയവു ചെയ്ത് ഇന്ത്യയെ നാണം കെടുത്തരുത് എന്നാണ് പാണ്ഡ ആവശ്യപ്പെട്ടത്.രാജ്യത്തിന്റെ ചരിത്രമോ വസ്തുതകളോ അറിയാത്ത 50 വയസുള്ള ജുവനൈലായ രാഹുൽഗാന്ധിയെ ഇനി എന്ത് ചെയ്യും എന്നും ബിജെപി ദേശീയ ഉപാധ്യക്ഷൻ ചോദിച്ചു.








