ന്യൂഡൽഹി : കോവിഡ് കേസുകളിൽ രോഗമുക്തി നേടുന്നവരുടെ എണ്ണവും പ്രത്യാശാജനകമായ രീതിയിൽ വർധിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തി.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,925 കോവിഡ് ബാധിതരാണ് രോഗവിമുക്തരായതെന്നും ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇതുവരെ ഇന്ത്യയിൽ, 2,27,755 രോഗികൾ കോവിഡ് രോഗമുക്തി നേടിയിട്ടുണ്ട്. രോഗവിമുക്തി നേടുന്ന റിക്കവറി റേറ്റ് 55.49 ശതമാനമാണ്.പരിശോധിക്കുന്ന സാമ്പിളുകളുടെ എണ്ണവും സർക്കാർ മുൻകരുതലിന്റെ ഭാഗമായി വർധിപ്പിച്ചിട്ടുണ്ട്.ഇന്നലെ മാത്രം 1,90,730 സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
Discussion about this post