ന്യൂഡൽഹി : ഇന്ത്യയിൽ കോവിഡ് വ്യാപനം തുടരുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 14,821 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.445 പേർ ഇന്നലെ മരിച്ചിട്ടുണ്ട്.ഇതോടെ കോവിഡ് ബാധിച്ചവരുടെ ആകെയെണ്ണം 4,25,282 ആയി ഉയർന്നു.1,74,387 പേർ വിവിധ ആശുപത്രികളിലായി ഇപ്പോഴും ചികിത്സയിലുണ്ട്.2,37,195 പേരാണ് ഇതുവരെ രോഗമുക്തി നേടി ആശുപത്രി വിട്ടത്.
രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 3870 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.101 പേർ രോഗം ബാധിച്ചു മരിക്കുകയും ചെയ്തു. മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ച ആകെ കോവിഡ് രോഗികളുടെയെണ്ണം 1,32,075 ആണ്.ഇതിൽ 65,744 പേരുടെ രോഗം ഭേദമായി.ഡൽഹിയിലും കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരികയാണ്.
Discussion about this post