പാറ്റ്ന: ബിഹാറിലെ ഗണ്ഡക് ഡാമിൻ്റെ നിർമ്മാണം തടഞ്ഞ് നേപ്പാൾ. കാലാപാനിയടക്കമുള്ള ഇന്ത്യൻ പ്രദേശങ്ങളിൽ അവകാശവാദം ഉന്നയിച്ചതിന് പിന്നാലെയാണ് ഗണ്ഡക് ഡാമിൻ്റെ അറ്റകുറ്റപ്പണിയും നേപ്പാൾ തടഞ്ഞത്. ബിഹാർ ജലവിഭവവകുപ്പ് മന്ത്രി സഞ്ജയ് ജായാണ് ഇക്കാര്യം അറിയിച്ചത്.
അതിർത്തിയിലെ ലാൽബക്യ നദിയിലെ ജലനിരപ്പ് ഉയരുന്നത് ബീഹാറിൽ പ്രളയത്തിനുള്ള സാധ്യത കൂട്ടും. ഇതു മുൻകൂട്ടി കണ്ട് നടത്തിയ അറ്റകുറ്റപ്പണിയാണ് നേപ്പാൾ അതിർത്തി രക്ഷാസേന തടഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.
ഇതാദ്യമായാണ് ഇങ്ങനെയൊരു നടപടി നേപ്പാളിൻ്റെ ഭാഗത്തു നിന്നുണ്ടാവുന്നതെന്നും വിഷയത്തിൽ അടിയന്തിരമായി ഇടപെടണം എന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ടെന്നും സഞ്ജയ് ജാ കൂട്ടിച്ചേർത്തു.
ഇന്ത്യയ്ക്കെതിരായ നേപ്പാളിൻ്റെ പൊടുന്നനെയുള്ള പ്രകോപനത്തിന് പിന്നിൽ ചൈനയാണെന്നാണ് സൂചന.
Discussion about this post