മലപ്പുറം: കൊലവിളി പ്രകടനം നടത്തിയ സംഭവത്തില്‍ മൂത്തേടം മേഖലാ സെക്രട്ടറി പി.കെ. ഷെഫീഖിനെതിരെ നടപടിയുമായി ഡിവൈഎഫ്ഐ. ഷെഫീഖിനെ സംഘടനയുടെ എല്ലാ ചുമതലയില്‍നിന്നും ഒഴിവാക്കിയതായി മലപ്പറും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.
കണ്ണൂരില്‍ ഷുക്കൂറിനെ കൊന്നുതള്ളിയതുപോലെ കൊല്ലുമെന്ന ഡിവൈഎഫ്ഐ കൊലവിളി മുദ്രാവാക്യത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രകടനത്തില്‍ മുദ്രാവാക്യം വിളിച്ച് കൊടുത്തത് ഷെഫീഖായിരുന്നു. ഷുക്കൂറെന്നൊരു വേട്ടപ്പട്ടി, വല്ലാതങ്ങ് കുരച്ചപ്പോള്‍, അരിഞ്ഞു തള്ളിയ പൊന്നരിവാള്‍, അറബിക്കടലിലെറിഞ്ഞിട്ടില്ല, തുരുമ്പെടുത്തു പോയിട്ടില്ല, ഓര്‍ത്തോ ഓര്‍ത്തു കളിച്ചോളൂ, അരിഞ്ഞു തള്ളും കട്ടായം- എന്നിങ്ങനെയായിരുന്നു മുദ്രാവാക്യങ്ങള്‍.
കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണു മൂത്തേടം. വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ തുടങ്ങിയ തര്‍ക്കമാണു തെരുവിലേക്കു പടര്‍ന്നത്.
Discussion about this post