കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ചൈനീസ് പ്രതിരോധ മന്ത്രിയായ വെയ് ഫെങ്കെയുമായി റഷ്യയിൽ വച്ച് കൂടിക്കാഴ്ച നടത്തുമെന്ന് ചൈനീസ് പത്രമായ ഗ്ലോബൽ ടൈംസ്.എന്നാൽ, ഗ്ലോബൽ ടൈംസിന്റെ ഈ പ്രസ്താവന കേന്ദ്ര പ്രതിരോധ മന്ത്രാലയം തള്ളിയതായി പത്ര പ്രവർത്തകനായ ശിവ് അരൂർ റിപ്പോർട്ട് ചെയ്തു.
റഷ്യയുടെ മോസ്കോയിൽ നടക്കുന്ന രണ്ടാം ലോക മഹായുദ്ധത്തിന്റെ വിജയാഘോഷ ചടങ്ങിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ചൈനീസ് പ്രതിരോധ മന്ത്രിയായ വെയ് ഫെങ്കെയും പങ്കെടുക്കുന്നുണ്ട്.ഈ സാഹചര്യത്തിലാണ് ഇരുവരും ചർച്ച നടത്തുമെന്ന് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തത്.ജൂൺ 15ന് ഗാൽവൻ വാലിയിൽ ചൈന നടത്തിയ ആക്രമണത്തിനു ശേഷം ഇന്ത്യയും ചൈനയും ഔദ്യോഗികമായ ഒരു കൂടിക്കാഴ്ച നടത്തിയിട്ടില്ല.വിദേശകാര്യ മന്ത്രിയായ എസ്.ജയശങ്കർ ആക്രമണത്തെ കുറിച്ച് ചൈനീസ് വിദേശകാര്യ മന്ത്രിയായ വാങ് യിയുമായി ഫോണിൽ സംസാരിച്ചിരുന്നത് ചൈനീസ് സർക്കാരിന്റെ പ്രചരണ മാധ്യമമായ ഗ്ലോബൽ ടൈംസ് മധ്യസ്ഥ ചർച്ചയെന്ന രീതിയിൽ പ്രസിദ്ധീകരിച്ചിരുന്നു.








