ഡല്‍ഹി: ബാങ്ക് ജീവനക്കാര്‍ക്ക് നേരെ തൊഴിലിടങ്ങളിലെ അക്രമം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്. സൂറത്തിലെ ബാങ്ക് ജീവനക്കാരിയെ പോലീസ് ആക്രമിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു നിര്‍മ്മല സീതാരാമന്. ഇതു സംബന്ധിച്ച് ട്വിറ്ററിലൂടെ ലഭിച്ച പരാതിയിലാണ് ധനകാര്യമന്ത്രി പ്രതികരണം അറിയിച്ചത്.
ബാങ്കില്‍ ഇടപാടിനായി എത്തിയ പോലീസുകാരനാണ് ക്യാബിനില്‍ കടന്ന് ജീവനക്കാരിയെ തല്ലിയത്. പോലീസാണെന്ന് ഭീഷണിമുഴക്കിയായിരുന്നു ഇയാള്‍ ക്യാബിനില്‍ അതിക്രമിച്ചു കയറി. സിസി ടിവിയിലൂടെ ദൃശ്യം വൈറലായതോടെയാണ് ധനകാര്യമന്ത്രിയുടെ ട്വിറ്ററില്‍ പരാതി ഉയര്‍ത്തി കാട്ടിയത്.
Discussion about this post