അയോദ്ധ്യ: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെത്തി രാഷ്ട്രപതി ദ്രൗപതി മുർമു. വൈകുന്നേരത്തോടെ അയോദ്ധ്യയിലെത്തിയ രാഷ്ട്രപതിയെ ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ സ്വീകരിച്ചു. രാമക്ഷേത്രത്തിലേക്കു രാഷ്ട്രപതിയുടെ ആദ്യ സന്ദർശനമാണിത്.
രാമക്ഷേതം സന്ദർശിക്കുന്നതിന് മുൻപ് ഹനുമാൻ ഗാർഹി ക്ഷേത്രത്തിലെത്തി പ്രാർഥന നടത്തി. തുടർന്ന് സരയൂ നദീതീരത്തെ ആരതിയിലും പങ്കെടുത്തു. രാഷ്ട്രപതി ക്ഷേത്രത്തിലെത്തുന്ന സമയത്ത് ഭക്തർക്കു പ്രത്യേക നിയന്ത്രണമുണ്ടാവില്ലെന്നാണു വിവരം. നിലവിലെ സമയ ക്രമീകരണം അനുസരിച്ച് ദർശനം നടക്കുമെന്നും ഭക്തർക്കായുള്ള ക്യൂ സംവിധാനം നിലനിർത്തുമെന്നും ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. വിഐപി ഗേറ്റിലൂടെ ക്ഷേത്രത്തിലെത്തുന്ന രാഷ്ട്രപതിയെ സുരക്ഷാ ഉദ്യോഗസ്ഥർ അനുഗമിക്കും
അയോദ്ധ്യ ശ്രീരാമക്ഷേത്രോദ്ഘാടനം രാജ്യത്തെ സംബന്ധിച്ചിടത്തോളം അഭിമാനനിമിഷമാണെന്ന് റിപ്പബ്ലിക് ദിനാഘോഷത്തിൻറെ ഭാഗമായുള്ള അഭിസംബോധനയിൽ രാഷ്ട്രപതി പറഞ്ഞിരുന്നു. പ്രാണപ്രതിഷ്ഠ രാജ്യം സാക്ഷ്യം വഹിച്ച ചരിത്രപരമായ മുഹൂർത്തമാണെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post