കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്ര വിദേശകാര്യ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ കേരളത്തെ അഭിന്ദിച്ചുവെന്നതിന് തെളിവായി ഹാജരാക്കിയ കത്തില്‍ അഭിന്ദനമല്ല, ട്രോളാണ് എന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിഹാസം. കേന്ദ്രം കേരളത്തെ അഭിനന്ദിച്ചിട്ടില്ല എന്ന് കത്ത് വായിച്ചാല്‍ തന്നെ മനസിലാകുമെന്ന വിശദീകരണവുമായി കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ തന്നെ രംഗത്ത് വന്നതോടെയാണ് വലിയ വായില്‍ മുരളീധരനെതിരെ വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകര്‍ നാണം കെട്ടത്.
നേരത്തെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ള പ്രവാസികളെ മാത്രമേ കേരളത്തിലെക്ക് പ്രവേശിപ്പിക്കു എന്ന് കേരളം നിലപാട് എടുത്തിരുന്നു. ഈയൊരു ആവശ്യത്തിന് അനുമതി വേണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തയക്കുകയും ചെയ്തു. എന്നാല്‍ കേരളത്തിന്റെ ആവശ്യം പരിഗണിക്കാനാവില്ലെന്നും, ഒരു സംസ്ഥാനത്തിന് മാത്രമായി അത്തരമൊരു നിലപാട് സ്വീകരിക്കാനാവില്ലെന്നും കേന്ദ്രം മറുപടി നല്‍കി. ഇതിന് പിന്നാലെ എന്‍-95 മാസ്‌കും, മുഖാവരണവും,കയ്യുറയും ധരിച്ചവരെ പ്രവേശിപ്പിക്കാമെന്ന് കേരളം അറിയിച്ചു. ഈ നിലപാട് മാറ്റത്തെ അഭിനന്ദിക്കുന്നു എന്ന് കാണിച്ച് സഞ്ജയ് ഭട്ടാചാര്യ അയച്ച കത്താണ് കേരളത്തെ കേന്ദ്രം അഭിനന്ദിച്ചുവെന്ന് കാണിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ് വിതരണം ചെയ്തത്.

ആദ്യത്തെ കത്തിടപാടുകള്‍ മറച്ചുവെച്ച് അവസാനത്തെ കത്ത് പുറത്ത് വിട്ട് പി.ആര്‍ വര്‍ക് നടത്തിയ ഇടത് സര്‍ക്കാരിന്റെ കുതന്ത്രം മാധ്യമപ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയാനാവാതെ പോയതെന്ത് എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് നല്‍കിയ കത്ത് വായിച്ചു നോക്കുക പോലും ചെയ്യാതെ വ്യാജപ്രചരണത്തിന് ശക്തി പകര്‍ന്ന മാധ്യമങ്ങള്‍ എന്ത് ജോലിയാണ് ചെയ്യുന്നതെന്നും വിമര്‍ശനം ഉയര്‍ന്നു.
മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ ഓഫിസില്‍ ഇംഗ്ലീഷ് അറിയാവുന്ന ആരുമില്ലേ എന്ന ചോദ്യം മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ ചോദിച്ചിരുന്നു. ഈ ചോദ്യം മാധ്യമങ്ങള്‍ക്കും ബാധമല്ലേ എന്ന് പരിഹാസമാണ് ഇപ്പോള്‍ ഉയരുന്നത്. കേരള സര്‍ക്കാര്‍ മണ്ടത്തരം തിരുത്തിയതിനെ അഭിനന്ദിച്ചാല്‍ അത് കേരളത്തിനുള്ള അഭിമാനം എന്ന് പറയുന്നത് മലയാളികളെ അപമാനിക്കലാണെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/braveindianews/videos/3587496617944466













Discussion about this post