കൊച്ചി:കഴിഞ്ഞ ഡിസംബറില്‍ തുടങ്ങിയ ഹിന്ദുമതത്തിലേക്കുള്ള പരാവര്‍ത്തന പരിപാടിയായ ഘര്‍ വാപ്സി വിശ്വഹിന്ദു പരിഷത്ത് കേരളത്തില്‍ സജീവമായി തുടരുകയാണ്. എല്ലാ ഞായറാഴ്ചകളിലും നിരവധി പേരാണ് വിവിധ ക്ഷേത്രങ്ങളില്‍ നടക്കുന്ന ചടങ്ങുകളില്‍ മറ്റ് മതങ്ങളില്‍ നിന്ന് ഹിന്ദുമതത്തിലേക്ക് തിരികെ എത്തുന്നത്.
ഇന്ന് കോട്ടയം ജില്ലയിലെ പനച്ചിക്കാട് ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ നൂറോളം പേര് ഹിന്ദുമതത്തിലേക്ക് മടങ്ങിയെത്തിയതായി വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ അറിയിച്ചു. പനച്ചിക്കാട് നടന്ന ചടങ്ങില്‍ ഘര്‍ വാപ്സിയില് പങ്കെടുത്തവരെ സ്വീകരിച്ചു.
എറണാകുളം ജില്ലയിലെ മുളന്തുരുത്തി ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ പത്തോളം പേര് മതപരാവര്‍ത്തന ചടങ്ങില്‍ പങ്കെടുത്തു.
എല്ലാ ഞായറാഴ്ചകളിലും ഘര്വാപ്സി ചടങ്ങുകള്‍ നടത്താനാണ് ഹിന്ദു പരിവാര്‍ സംഘടനകളുടെ തീരുമാനം. കഴിഞ്ഞ മാസം ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ നടന്ന ഘര്വാപ്സിയില് 200ലധികം പേര് പങ്കെടുത്തിരുന്നു. തിരുവനന്തപുരം, പാലക്കാട്, കോട്ടയം, ജില്ലകളിലും കഴിഞ്ഞ മാസം ഘര്വാപ്സി ചടങ്ങുകള്‍ നടന്നിരുന്നു.
ഘര്‍ വാപ്സിയുമായി മുന്നോട്ട് പോകാനാണ് കേരളത്തില്‍ വിശ്വഹിന്ദു പരിഷത്തിന്റെ തീരുമാനം. ഘര്‍ വാപ്സി ഭരണഘടനാനുസൃതമാണെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ ഇന്നലെ തിരുവനന്തപുരത്ത് പറഞ്ഞിരുന്നു.
[inpost_fancy thumb_width=”200″ thumb_height=”200″ post_id=”2898″ thumb_margin_left=”0″ thumb_margin_bottom=”0″ thumb_border_radius=”2″ thumb_shadow=”0 1px 4px rgba(0, 0, 0, 0.2)” id=”” random=”0″ group=”0″ border=”” show_in_popup=”0″ album_cover=”” album_cover_width=”200″ album_cover_height=”200″ popup_width=”800″ popup_max_height=”600″ popup_title=”Gallery” type=”fancy” sc_id=”sc1422776078490″]
Discussion about this post