ജമ്മു: കശ്മീര്‍ അതിര്‍ത്തില്‍ ജനുവരിയില്‍ മാത്രം പാക്ക് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത് 11 തവണയെന്ന് ബി.എസ്.എഫ്. ഇതില്‍ എട്ട് ശ്രമങ്ങളും ഉണ്ടായത് കഴിഞ്ഞ 15 ദിവസത്തിനുള്ളിലാണ്. സാധാരണ ആറോ എട്ടോ അംഗങ്ങളുള്ള സംഘങ്ങളായിട്ടാണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നത്.
ലഷ്കര്‍ ഇ തൊയ്ബയാണ് നുഴഞ്ഞുകയറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
പാക്കിസ്ഥാന് സേനയും ഭീകരരും പരസ്പര സഹകരണത്തോടെയാണ് അതിര്‍ത്തി ലംഘിച്ച് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത്.
ഇതിനിടെ ആര്ണിയയിലും ആര്.എസ് പുരയിലും നിരവധി തവണയാണ് സൈനികര്‍ക്ക് നേരെ വെടിവെപ്പുണ്ടായത്. പാക് സൈനികര്‍ വെടിവെക്കുന്നതിനിടെ സമീപസ്ഥലങ്ങളിലൂടെ ഭീകരര്‍ അതിര്‍ത്തിക്കുള്ളിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചു. വരുംദിവസങ്ങളില്‍ ഇതുതുടരുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
ജനുവരിയില്‍ 21 തവണയാണ് പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. പലപ്പോഴും ഷെല്ലാക്രമണങ്ങളുണ്ടായി.
അതേസമയം ഭീകരരുടെ എല്ലാ അതിര്‍ത്തി ലംഘന ശ്രമങ്ങളും ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി.ഈ സ്ഥിതി തുടര്‍ന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇല്ലാതാകുമെന്നും ബിഎസ്എഫ് മുന്നറിയിപ്പ് നല്കി.
Discussion about this post