ഡൽഹി: രാജ്യത്തിന് സമർപ്പിച്ച ജീവിതം ആണ് ജോസഫ് മാർത്തോമാ മെത്രാപ്പൊലീത്തയുടേതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജോസഫ് മാർത്തോമാ മെത്രാപ്പൊലീത്തയുടെ നവതി ആഘോഷം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന് വേണ്ടി സമർപ്പിച്ച ജീവിതമാണ് സഭാധ്യക്ഷന്റേത്. ദേശീയ ഐക്യത്തിന് സഭ നൽകുന്ന സേവനം മഹത്തരമാണ്. സ്വാതന്ത്ര്യസമരത്തിലും സഭ വലിയ സംഭാവന നൽകിയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post