ഗുരുഗ്രാം : ഗുരുഗ്രാമിൽ വെട്ടുകിളികളുടെ ആക്രമണമുണ്ടായെന്ന റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്ന് ന്യൂഡൽഹിയിലും പരിസര പ്രദേശങ്ങളിലും അതീവ ജാഗ്രത ഏർപ്പെടുത്തി. വെട്ടുകിളികളുടെ ആക്രമണം തടയുന്നതിനായി ഗുരുഗ്രാം നിവാസികളോട് ജനലുകൾ അടച്ചിടാനും പാത്രം കൊട്ടി ശബ്ദമുണ്ടാക്കാനും ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.കർഷകരെല്ലാം തങ്ങളുടെ കാർഷികവിളകളെല്ലാം വെട്ടുകിളികൾ തിന്നു നശിപ്പിക്കുമോയെന്ന ആശങ്കയിലാണ് ഇപ്പോഴുള്ളത്.
അതേസമയം,ഡൽഹിയിൽ ഉണ്ടാകാൻ സാധ്യതയുള്ള വെട്ടുകിളികളുടെ ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഡൽഹി പരിസ്ഥിതി വകുപ്പ് മന്ത്രി ഗോപാൽ റായ് അടിയന്തര യോഗം വിളിച്ചു.ഡൽഹിയുടെ ദക്ഷിണ – പശ്ചിമ ഭാഗത്തുള്ള 70 ഗ്രാമങ്ങളിലെ കർഷകർക്ക് വെട്ടുകിളികളെ തുരത്തുന്നതിനായുള്ള പരിശീലനം നൽകിയിട്ടുണ്ടെന്ന് ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി.പാകിസ്ഥാനിൽ നിന്നാണ് ഇന്ത്യയിലേക്ക് വെട്ടുകിളികൾ കൂട്ടമായി എത്തിയത്.
Discussion about this post