തൃശ്ശൂർ : ഗുരുവായൂർ കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡിപ്പോ അടച്ചു.ഈ മാസം 25ന് ഗുരുവായൂർ കാഞ്ഞാണി റൂട്ടിൽ സർവീസ് നടത്തിയ കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തവരോട് നിരീക്ഷണത്തിൽ പോകാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.കണ്ടക്ടർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവിടെ നിന്നുള്ള ഏഴ് സർവീസുകൾ റദ്ദാക്കി.
25ന് രാവിലെ ഗുരുവായൂർ-കാഞ്ഞാണി വഴി ഓടുന്ന കെഎസ്ആർടിസി രാവിലെ എട്ടരയ്ക്കാണ് തൃശ്ശൂരിലേക്ക് സർവീസ് നടത്തിയത്.ഈ ബസിലെ കണ്ടക്ടർക്ക് പിന്നീട് രോഗം സ്ഥിരീകരിക്കുകയായിരുന്നു.ഈ ബസ്സിൽ ഇരുപത്തിയഞ്ചോളം പേർ യാത്ര ചെയ്തതായാണ് പ്രാഥമിക വിലയിരുത്തൽ.കണ്ടക്ടറുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കി വരികയാണ്.
Discussion about this post