‘കൊച്ചി: മെസ്സിയുടെ പേരിൽ നടത്തിയ തട്ടിപ്പ് കേസിൽ നിയമനടപടികൾ നേരിടുന്ന റിപ്പോർട്ടർ ടിവിയ്ക്ക് പിന്തുണയുമായി എസ്ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്തെത്തി. പൊലീസ് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു നേതാക്കളുടെ സന്ദർശനം. മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള ഇത്തരം കടന്നുകയറ്റങ്ങൾ അംഗീകരിക്കാനാവില്ലെന്നും, നിർഭയമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
പോലീസ് നടപടിയിൽ സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. ചാനൽ ഓഫീസിലെത്തി മാധ്യമപ്രവർത്തകർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച സംഘത്തിൽ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അജ്മൽ കെ. മുജീബ്, ജില്ലാ സെക്രട്ടറി എൻ.കെ. നൗഷാദ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.എസ്. ഷാനവാസ്, ജില്ലാ കമ്മിറ്റിയംഗം സഈദ് വാഴക്കുളം എന്നിവരാണ് ഉണ്ടായിരുന്നത്.
‘എന്തിനും ഞങ്ങൾ കൂടെയുണ്ട്’ എന്ന ഉറപ്പ് നേതാക്കൾ ചാനൽ അധികൃതർക്ക് നൽകി മണിക്കൂറുകൾക്കകമാണ് കേസിലെ പ്രധാനിയായ ആന്റോ പിടിയിലാകുന്നത്. വിഷയത്തിൽ വരും ദിവസങ്ങളിൽ രാഷ്ട്രീയ വിവാദം കൂടുതൽ കടുക്കുമെന്നാണ് സൂചന.












