ന്യൂഡൽഹി : കോവിഡ് ചികിത്സയിലെ ആശങ്കയകറ്റാൻ രണ്ട് ഇൻഷുറൻസ് പോളിസികൾ ആരംഭിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.കൊറോണ രക്ഷക്, കൊറോണ കവച് എന്ന് പേരിട്ടിരിക്കുന്ന ഇൻഷുറൻസ് പോളിസികൾ ജൂലൈ 10 മുതൽ ആരംഭിക്കാനാണ് ഇൻഷുറൻസ് കമ്പനികളോട് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇൻഷുറൻസ് പ്രീമിയം തുക 50,000 രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെയാണ്.
മാസത്തിൽ ഒരിക്കൽ, മൂന്ന് മാസത്തിലൊരിക്കൽ, ആറു മാസം കൂടുമ്പോൾ, ഒരു വർഷം എന്നിങ്ങനെ പ്രീമിയം തുക അടക്കാനുള്ള സൗകര്യമുണ്ട്.കോവിഡ് ചികിത്സയ്ക്കായി എത്ര പണം ചിലവിട്ടിട്ടുണ്ടോ ആ പണം മുഴുവനും ഇൻഷുറൻസ് കമ്പനികൾ നൽകുന്ന പോളിസിയാണ് കോറോണ കവച്.കൊറോണ രക്ഷകിന് ഒരു നിശ്ചിത തുകയാണ് ഇൻഷുറൻസ് തുക.ഈ ഇൻഷുറൻസ് പരിധിയിൽ ഹോം ക്വാറന്റൈനിൽ കഴിയുന്ന പതിനാല് ദിവസത്തെ ചിലവും ഉൾപ്പെടും.ആരോഗ്യ പ്രവർത്തകർക്ക് അഞ്ചു ശതമാനം ഡിസ്‌കൗണ്ടോട് കൂടിയാണ് പോളിസി പരിചയപ്പെടുത്തിയിട്ടുള്ളത്.
Discussion about this post