ശ്രീനഗർ : വിദേശങ്ങളിൽ നിന്നുള്ള 29 തീവ്രവാദികൾ കാശ്മീരിന്റെ ദക്ഷിണ മേഖലകളിൽ ഒളിവിൽ പ്രവർത്തിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി പോലീസ്.ജമ്മു കശ്മീർ ഐജിയായ വിജയകുമാറാണ് ഇപ്രകാരം പ്രസ്താവിച്ചത്.
എന്നാൽ, ദക്ഷിണ കശ്മീർ ശക്തമായ നിരീക്ഷണത്തിലാണെന്നും, പൊലീസും സുരക്ഷാ സേനയും കനത്ത ജാഗ്രത പുലർത്തുന്നുണ്ട് എന്നും വിജയകുമാർ പറഞ്ഞു. തദ്ദേശവാസികളുടെ പിന്തുണയോടെ ഒളിവിൽ താമസിക്കുന്ന ഭീകരരെ കുറിച്ച് വിവരം ലഭിക്കുന്ന മുറയ്ക്കു തന്നെ അവരെ പിടികൂടുമെന്നും ഐജി വ്യക്തമാക്കി.








