രാജ്യത്ത് ഇപ്പോള്‍ അടിയന്തരാവസ്ഥയുടെ ചെറു പതിപ്പാണ് ഉള്ളതെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. രാജ്യത്ത് ഇനി ഒരിക്കലും അടിയന്തരാവസ്ഥ തിരികെ വരില്ലെന്നും, ചിലരുടെ പൂര്‍വ്വികര്‍ അന്നത്തെ ജനങ്ങളുടെ മേല്‍ അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്നും രാം മാധവ് പറഞ്ഞു. ഇതു മറന്നിട്ടാണ് ഇപ്പോള്‍ അടിയന്തരാവസ്ഥയുടെ ചെറു രൂപം രാജ്യത്ത് നിലനില്‍ക്കുന്നുവെന്ന് പറഞ്ഞ് ഇക്കൂട്ടര്‍ ജനങ്ങളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ഡല്‍ഹിയിലെ വിര്‍ച്വല്‍ യുവ ജന്‍ സംവദ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നമ്മുടെ രാജ്യത്ത് ഇനി ഒരിക്കലും അടിയന്തരാവസ്ഥ ഉണ്ടാവുകയില്ല. അതിനുള്ള സാഹചര്യവുമില്ല. ബിജെപി അധികാരത്തില്‍ ഇരിക്കുമ്പോള്‍ അത് സംഭവിക്കില്ല.അദ്ദേഹം ചൂണ്ടിക്കാട്ടി.
അടിയന്തരാവസ്ഥയുടെ ചെറു രൂപം നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നുവെന്നാണ് ചില ബുദ്ധിജീവികളും രാഷ്ട്രീയ നേതാക്കളും പറയുന്നത്. അവരുടെ മുത്തച്ഛന്മാരും മുത്തശ്ശിമാരുമൊക്കെയായിരുന്നു 1975-ലെ അടിയന്തരാവസ്ഥയുടെ കാരണക്കാരെന്നും’ രാം മാധവ് കുറ്റപ്പെടുത്തി.
Discussion about this post