ന്യൂഡൽഹി : സമാധാനം പുനഃസ്ഥാപിക്കാനായി ചൈനയുമായി ഇന്ത്യ നടത്തിയ ചർച്ചയിൽ ധാരണയായെന്ന് റിപ്പോർട്ടുകൾ.ലഡാക്കിലുള്ള ആക്ച്വൽ ലൈൻ ഓഫ് കണ്ട്രോളിൽ നിന്നും ഇരുരാജ്യങ്ങളുടെയും സൈനികരെ പിൻവലിക്കുന്നത് സംബന്ധിച്ചുള്ള നിബന്ധനകളിലാണ് ധാരണയായത്. അതേസമയം, പാൻഗോങ് തടാക മേഖലയിലുള്ള സംഘർഷാവസ്ഥ അവസാനിപ്പിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് ലഭിച്ച റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യയെ പ്രതിനിധീകരിച്ച് ലെഫ്റ്റ് ജനറൽ ഹരീന്ദർ സിംഗും ചൈനയെ പ്രതിനിധീകരിച്ച് കമാൻഡർ മേജർ ജനറൽ ലിയു ലിനും തമ്മിലാണ് ചർച്ച നടന്നത്. ഗാൽവൻ വാലിയിലുണ്ടായ ചൈനയുടെ ആക്രമണത്തെ തുടർന്ന് അതിർത്തിയിലെ സ്ഥിതിഗതികൾ പൂർവസ്ഥിതിയിൽ ആക്കുന്നതിനായി നടത്തിയ മൂന്നാമത്തെ ചർച്ചയായിരുന്നു ഇത്. ചുഷുൽ ഔട്ട് പോസ്റ്റിലാണ് ചർച്ചകൾ നടന്നത്.ഇരു രാജ്യങ്ങളും ചർച്ചയിലുണ്ടായ ധാരണകളെ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തു വിട്ടിട്ടില്ല.
Discussion about this post