കൊൽക്കത്ത : പശ്ചിമ ബംഗാൾ ബിജെപി എം.പി ദിലീപ് ഘോഷിനെതിരെ ആക്രമണം. കൊൽക്കൊത്തയിലെ ന്യൂടൗണിൽ അദ്ദേഹം തന്റെ സഹപ്രവർത്തകരോടൊപ്പം ‘ചായ് പേ ചർച്ച’ എന്ന പരിപാടിയിൽ പങ്കെടുക്കാൻ പോകുമ്പോഴായിരുന്നു സംഭവം.തൃണമൂൽ കോൺഗ്രസിലെ ചില പ്രവർത്തകരാണ് എം.പിക്കെതിരെ അക്രമമഴിച്ചു വിട്ടത്.ദിലീപ് ഘോഷിന്റെയും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെയും വാഹനങ്ങൾ അക്രമികൾ നശിപ്പിച്ചിട്ടുണ്ട്.
സംഭവ ശേഷം, തൃണമൂൽ കോൺഗ്രസ് നേതാവ് മൊഹ്സിൻ ഖാസിയാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് ദിലീപ് ഘോഷ് എം.പി ആരോപിച്ചു.എന്നാൽ,സംഭവത്തിൽ പാർട്ടിയിലെ നേതാക്കൾക്ക് യാതൊരു പങ്കുമില്ലെന്നാണ് ഈ ആരോപണത്തിനെതിരെ തൃണമൂൽ കോൺഗ്രസ് നേതാവ് തപസ്സ് ചാറ്റർജി പ്രതികരിച്ചത്.











Discussion about this post