ന്യൂഡല്‍ഹി : രാജ്യത്തെ 109 യാത്രാട്രെയിനുകള്‍ സ്വകാര്യവത്കരിക്കാന്‍ തീരുമാനവുായി റെയില്‍വേ മന്ത്രാലയം . ഇതിനായി റെയില്‍വേമന്ത്രാലയം നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചിട്ടുണ്ട്.സ്വകാര്യ മേഖലയില്‍നിന്ന് 30,000 കോടിയുടെ നിക്ഷേപം സമാഹരിക്കാനുദ്ദേശിച്ചുള്ളതാണ് പദ്ധതി.
35 വര്‍ഷത്തേക്ക് സ്വകാര്യ മേഖലയ്ക്ക് സര്‍വ്വീസ് നടത്താന്‍ അനുമതി നല്കാനാണ് ആദ്യഘട്ട ആലോചന. െ്രെഡവറെയും ഗാര്‍ഡിനെയും റെയില്‍വേ നല്‍കും. വരുമാനം സ്വകാര്യ കമ്പനിയുമായി പങ്കുവയ്ക്കാനാണ് തീരുമാനം.
കമ്പനികള്‍ റെയില്‍വേയ്ക്ക് നിശ്ചിത തുക നല്കണമെന്നായിരിക്കും വ്യവസ്ഥ. 109 റൂട്ടുകളിലാണ് സ്വകാര്യ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുക. മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയില്‍ത്തന്നെ നിര്‍മിക്കുന്ന ട്രെയിനുകളായിരിക്കും സര്‍വീസ് നടത്തുന്നത്. ഓരോ ട്രെയിന്‍ 16 കോച്ചുകള്‍ വീതമുണ്ടാകും. ഇവയുടെ നിര്‍മാണം, പ്രവര്‍ത്തനം, പരിപാലനം തുടങ്ങിയവയെല്ലാം സ്വകാര്യ കമ്പനിയുടെ ഉത്തരവാദിത്തമായിരിക്കും.
ഇന്ത്യന്‍ റെയില്‍വേ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി ആയിരിക്കണം സര്‍വീസ് നടത്തേണ്ടത്.
Discussion about this post